ചേലക്കരയിലെ കാറ്റ് ഇടതിന് അനുകൂലം; പ്രദീപിന്റെ ലീഡ് രണ്ടായിരത്തിലേയ്ക്ക്
Saturday, November 23, 2024 9:07 AM IST
തൃശൂർ: ചേലക്കരയിലെ തെരഞ്ഞെടുപ്പ് ഫലസൂചനകളിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപിന്റെ ലീഡ് രണ്ടായിരത്തിലേയ്ക്ക് അടുക്കുന്നു. 1890 വോട്ടിന് പ്രദീപ് മുന്നിലാണ്.
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം യു. ആർ. പ്രദീപിന് 6110 വോട്ടുകളും രമ്യ ഹരിദാസ് 4220 വോട്ടുകളും എൻഡിഎ സ്ഥാനാർഥി കെ. ബാലകൃഷ്ണൻ 2504 വോട്ടുകളും നേടിയിട്ടുണ്ട്.
1996 മുതൽ ഇടതുപക്ഷത്തിനൊപ്പമാണ് ചേലക്കര. ഇതിനൊരു മാറ്റം രമ്യ ഹരിദാസിലൂടെ വരുമോയെന്നാണ് കോൺഗ്രസ് നേത്യത്വം ഉറ്റുനോക്കുന്നത്.
അതേസമയം പാലക്കാട് എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാറും വയനാട് പ്രിയങ്ക ഗാന്ധിയും മുന്നേറുകയാണ്.