ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പൂ​രി​ൽ രാ​ത്രി​യി​ൽ വീ​ടു​ക​ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന സ്ത്രീ​ക​ളു​ടെ ത​ല​യ്ക്ക​ടി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ജ​യ് നി​ഷാ​ദ് എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ നാ​ല് മാ​സ​ത്തി​നി​ടെ ന​ട​ന്ന ഇ​ത്ത​രം അ​ഞ്ച് സം​ഭ​വ​ങ്ങ​ളി​ൽ ഒ​രു സ്ത്രീ ​മ​രി​ക്കു​ക​യും നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

2022ൽ ​ഇ​യാ​ളെ ബാ​ല​പീ​ഡ​ന​ക്കേ​സി​ൽ കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും പ്ര​തി ആ​റു​മാ​സ​ത്തോ​ളം ജ​യി​ലി​ൽ കി​ട​ന്നി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഇ​യാ​ൾ ഗോ​ര​ഖ്പൂ​രി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​ന് മു​മ്പ് കു​റ​ച്ചു​കാ​ലം സൂ​റ​ത്തി​ൽ താ​മ​സി​ച്ചു.

ജൂ​ലൈ 30 നാ​ണ് ഇ​യാ​ൾ ആ​ദ്യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഒ​രു വീ​ട്ടി​ൽ ക​യ​റി സ്ത്രീ​യെ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച് ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി ഇ​യാ​ൾ ക​ട​ന്നു​ക​ള​ഞ്ഞു. തു​ട​ർ​ന്ന് ഇ​യാ​ൾ ഇ​പ്ര​കാ​രം അ​ഞ്ച് സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ചു. ഇ​തി​ൽ പ​രി​ക്കേ​റ്റ ഒ​രാ​ൾ മ​രി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്ന ഇ​രു​മ്പ് വ​ടി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മൂ​ർ​ച്ച​യു​ള്ള വ​സ്തു​ക്ക​ളും ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കേ​സ് അ​തി​വേ​ഗ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും അ​ജ​യ് നി​ഷാ​ദി​ന് ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.