ചേവായൂരില്‍ കെ. സുധാകരന് നടത്തിയ കൊലവിളി പ്രസംഗത്തിനുള്ള മറുപടിയാണ് ജനങ്ങള്‍ നല്‍കിയത്: വി.എൻ. വാസവൻ
Sunday, November 17, 2024 11:20 PM IST
കോഴിക്കോട്: ചേവായൂരില്‍ കെ. സുധാകരന് നടത്തിയ കൊലവിളി പ്രസംഗത്തിനുള്ള മറുപടിയാണ് ജനങ്ങള്‍ നല്‍കിയതെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. സഹകരണ മേഖലയില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ചേവായൂര്‍ വിഷയത്തില്‍ പരാതി വന്നാല്‍ ഗൗരവമായി പരിശോധിക്കും. കരുവന്നൂര്‍ ബാങ്ക് പഴയതുപോലെ ഇപ്പോള്‍ കരുത്താര്‍ജിച്ചു മുന്നോട്ടു പോവുകയാണ്. കരുവന്നൂരില്‍ 132 കോടി നിക്ഷേപകര്‍ക്ക് മടക്കി കൊടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
11 സീറ്റിലാണ് ചേവായൂരിൽ കോൺഗ്രസ് വിമത മുന്നണി വിജയിച്ചത്. കോൺഗ്രസും സിപിഎം പിന്തുണയോടെ വിമതരും തമ്മിലുളള മത്സരത്തിനിടെ വലിയ സംഘർഷമാണ് ഉണ്ടായത്.