ന്യൂ​ഡ​ൽ​ഹി: സം​ഘ​ർ​ഷം തു​ട​രു​ന്ന മണിപ്പൂരിലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ വീ​ണ്ടും യോ​ഗം വി​ളി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ന് ​ആ​ണ് ഡ​ൽ​ഹി​യി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ച​ത്.

സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കാ​ൻ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​തി​നി​ടെ സം​ഘ​ർ​ഷം തു​ട​രു​ന്ന മ​ണി​പ്പൂ​രി​ൽ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ഉ​ണ്ടാ​യ​ത്. നാ​ഷ​ണ​ൽ പീ​പ്പി​ൾ​സ് പാ‍​ർ​ട്ടി എ​ൻ​ഡി​എ സ​ഖ്യം വി​ട്ടു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എ​ൻ​പി​പി ജെ.​പി. ന​ദ്ദ​യ്ക്ക് ക​ത്ത് ന​ൽ​കി. ബി​ജെ​പി ക​ഴി​ഞ്ഞാ​ൽ ര​ണ്ടാ​മ​ത്തെ വ​ലി​യ ക​ക്ഷി​യാ​ണ് എ​ൻ‌​പി​പി.

എ​ന്നാ​ൽ എ​ൻ​പി​പി പി​ന്തു​ണ പി​ൻ​വ​ലി​ച്ചെ​ങ്കി​ലും സ​ർ​ക്കാ​ർ വീ​ഴി​ല്ല. 60 അം​ഗ മ​ന്ത്രി​സ​ഭ​യി​ൽ ഏ​ഴ് അം​ഗ​ങ്ങ​ളാ​ണ് എ​ൻ​പി​പി​ക്കു​ള്ള​ത്. 37 അം​ഗ​ങ്ങ​ൾ ബി​ജെ​പി​ക്കു​മു​ണ്ട്.

മ​ണി​പ്പൂ​രി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ ഡ​ൽ​ഹി​യി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. 23 അ​ക്ര​മി​ക​ൾ പി​ടി​യി​ലാ​യ​താ​യാ​ണ് വി​വ​രം. വീ​ടു​ക​ൾ​ക്ക് തീ​വ​ച്ച​ത് അ​ട​ക്ക​മു​ള്ള​കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

അ​തേ​സ​മ​യം സ​ർ​ക്കാ​രി​ന് അ​ന്ത്യ​ശാ​സ​നം ന​ൽ​കി കൂ​ടു​ത​ൽ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി. സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്.

ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ദി​റി​ൽ ആ​ണ് പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​ത്. മെ​യ്തേ​യ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​റ് പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​ലാ​ണ് പ്ര​തി​ഷേ​ധം. മ​ണി​പ്പൂ​ർ സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, ഡ​ൽ​ഹി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ണി​പ്പൂ​ർ മു​സ്‌​ലീം സ്റ്റു​ഡ​ന്‍റ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം.