സീപ്ലെയിൻ താത്കാലികമായി നിർത്തിവയ്ക്കണം; ഫിഷറീസ് കോർഡിനേഷൻ കമ്മിറ്റി
Sunday, November 17, 2024 8:49 PM IST
ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കുന്നതുവരെ സീപ്ലെയിൻ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന് കോർഡിനേഷൻ കമ്മിറ്റി. സീപ്ലെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു കൂട്ടണമെന്ന് ഫിഷറീസ് കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് മത്സ്യത്തൊഴിലാളി സമൂഹം എതിരല്ല. വികസനത്തിന് തടസം ഉണ്ടാക്കുന്ന ഒരു സമീപനവും മത്സ്യത്തൊഴിലാളികളുടെ ഭാഗത്തുനിന്നും ഉണ്ടാകില്ല.
എന്നാൽ തൊഴിലിടങ്ങളും ഉപജീവനമാർഗവും സംരക്ഷിക്കപ്പെടണം. യോഗം വിളിച്ചുകൂട്ടുന്നതുവരെ പദ്ധതിയുമായി മുന്നോട്ടു പോകരുതെന്നും ആലപ്പുഴയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.