പ​ട്ന: മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്ന് ക​ണ്ണ് കാ​ണാ​താ​യെ​ന്ന് പ​രാ​തി. പ​ട്ന​യി​ലെ ന​ള​ന്ദ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​യാ​ളു​ടെ ക​ണ്ണ് ആ​ണ് കാ​ണാ​താ​യ​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​വ​യ​വം അ​നു​വാ​ദം കൂ​ടാ​തെ നീ​ക്കി​യെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

എ​ന്നാ​ൽ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ക​ണ്ണ് എ​ലി ക​ര​ണ്ട​താ​കാം എ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​യാ​ൾ വെ​ള്ളി​യാ​ഴ്ച മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.