സിസിടിവി ഇല്ലാത്ത കടകൾ കേന്ദ്രീകരിച്ച് മോഷണം; യുവാവ് പിടിയിൽ
Sunday, November 17, 2024 4:29 PM IST
കോഴിക്കോട്: ചെറിയ കടകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന യുവാവ് പിടിയില്‍. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശി പ്രവീണ്‍ ഒടയോള (35) എന്നയാളാണ് പിടിയിലായത്.
സിസിടിവി സ്ഥാപിക്കാത്ത കടകൾ ആണ് ഇയാൾ കവർച്ചയ്ക്ക് തെരഞ്ഞെടുത്തിരുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ആഴ്ച ഇയാള്‍ മാവൂരിലെ ടൈലറിംഗ് ഷോപ്പിലും സമീപത്തെ പച്ചക്കറി കടയിലും കയറി 50,000 രൂപ മോഷ്ടിച്ചിരുന്നു. ചുവരില്‍ അള്ളിപ്പിടിച്ച് ചെറിയ വിടവുകളിലൂടെ ഉള്ളില്‍ കയറി മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി.