പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യം ഉ​റ​പ്പാ​യ​പ്പോ​ൾ കോ​ണ്‍​ഗ്ര​സ് ഭീ​ക​ര​വാ​ദ ശ​ക്തി​ക​ളെ കൂ​ട്ടു​പി​ടി​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന് ധാ​ർ​മി​ക​ത​യു​ണ്ടെ​ങ്കി​ൽ പി​എ​ഫ്ഐ​യു​ടെ വോ​ട്ട് വേ​ണ്ട എ​ന്നു പ​റ​യ​ണ​മാ​യി​രു​ന്നു. നി​രോ​ധി​ത ഭീ​ക​ര​വാ​ദ സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ വോ​ട്ട് ത​ങ്ങ​ൾ​ക്ക് വേ​ണ്ട എ​ന്ന പ​ര​സ്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ സ​തീ​ശ​ൻ ത​യാ​റാ​കു​മോ എ​ന്നും സുരേന്ദ്രൻ ചോ​ദി​ച്ചു.

ഗ്രീ​ൻ ആ​ർ​മി എ​ന്തി​നാ​ണ് ഇ​വി​ടെ ഉ​ണ്ടാ​ക്കി​യ​തെ​ന്ന് വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ സ​തീ​ശ​ൻ ത​യാ​റാ​കു​മോ എ​ന്നും അദ്ദേഹം ചോ​ദി​ച്ചു. ഇ​പ്പോ​ൾ പോ​പ്പു​ല​ർ ഫ്ര​ണ്ട് പാ​ർ​ട്ടി അ​ടി​ച്ചി​റ​ക്കു​ന്ന നോ​ട്ടീ​സി​ന്‍റെ പി​തൃ​ത്വം ത​ങ്ങ​ൾ​ക്ക് അ​ല്ല. ത​ങ്ങ​ൾ അ​ല്ല അ​ടി​ച്ചി​റി​ക്കി​യി​രി​ക്കു​ന്ന​ത്. പി​ന്നെ ആ​രാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും മു​സ്ലിം സ​ഹോ​ദ​ര​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലും ചെ​ന്ന് ഈ ​പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന് എ​ന്താ​ണ് കാ​ര്യം.

പോ​പ്പു​ല​ർ ഫ്ര​ണ്ടും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യും പ​ര​സ്യ​മാ​യി യു​ഡി​എ​ഫി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സി​ന്‍റെ ഓ​ഫീ​സ് മു​ഴു​വ​ൻ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ നേ​താ​ക്ക​ൾ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. സ്ഥാ​നാ​ർ​ഥി​യോ​ടൊ​പ്പം സ​തീ​ശ​നോ​ടോ​പ്പം പി​എ​ഫ്ഐ​കാ​രാ​ണ് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

ഇ​ക്കാ​ര്യ​ത്തി​ൽ യു​ഡി​എ​ഫി​നോ​ട് മ​ത്സ​രി​ക്കു​ക​യാ​ണ് എ​ൽ​ഡി​എ​ഫ്. അ​വ​ർ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി​യു​ടെ പാ​ർ​ട്ടി​യെ കൂ​ട്ടു​പി​ടി​ച്ചാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ഈ ​ഭീ​ക​ര​വാ​ദ ശ​ക്തി​ക​ളു​മാ​യി കൂ​ട്ടു​പി​ടി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​വ​രെ ജ​നം തി​രി​ച്ച​റി​യു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.