ചെ​ന്നൈ: തെ​ലു​ങ്ക​ർ​ക്കെ​തി​രെ അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം ന​ട​ത്തി​യ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ന​ടി ക​സ്തൂ​രി അ​റ​സ്റ്റി​ൽ. ഹൈ​ദ​ര​ബാ​ദി​ൽ നി​ന്നാ​ണ് ന​ടി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ച്ചി​ബൗ​ളി​യി​ൽ ഒ​രു നി​ർ​മാ​താ​വി​ന്‍റെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ക​സ്തൂ​രി. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ന​ടി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു.

300 വ​ർ​ഷം മു​ൻ​പ് ത​മി​ഴ് രാ​ജാ​ക്ക​ന്മാ​രു​ടെ അ​ന്തഃ​പു​ര​ങ്ങ​ളി​ൽ പ​രി​ചാ​ര​ക​രാ​യി വ​ന്ന തെ​ലു​ങ്ക​ർ, ത​ങ്ങ​ളാ​ണ് ത​മി​ഴ​രെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്നു എ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ പ്ര​സം​ഗം. പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ ആ​ന്ധ്ര​യി​ലും തെ​ല​ങ്കാ​ന​യി​ലും പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

തെ​ലു​ങ്ക് സം​സാ​രി​ക്കു​ന്ന സ്ത്രീ​ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തും വി​ധം പൊ​തു​പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച​തി​നു പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ക​സ്തൂ​രി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

വി​വി​ധ സം​ഘ​ട​ന​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ ചെ​ന്നൈ അ​ട​ക്കം സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഹ​ർ​ജി ത​ള്ളി​യ​തോ​ടെ, ഒ​ളി​വി​ൽ പോ​യ ക​സ്തൂ​രി​യെ അ​റ​സ്റ്റ് ചെ​യ്യാ​നാ​യി ര​ണ്ട് പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ പോ​ലീ​സ് നി​യോ​ഗി​ച്ചി​രു​ന്നു.

ഹി​ന്ദു മ​ക്ക​ൾ ക​ക്ഷി എ​ഗ്‌​മൂ​റി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ലെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​നു പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ ഇ​ത​ര ഭാ​ഗ​ങ്ങ​ളി​ലും ന​ടി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ലും ഒ​ട്ടേ​റെ ത​മി​ഴ്, തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ലും നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.