പാ​ല​ക്കാ​ട്: അ​ച്ഛ​നൊ​പ്പം ചി​കി​ത്സ​ക്കെ​ത്തി​യ അ​ഞ്ച് വ​യ​സു​കാ​ര​ൻ കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ചു. പാ​ല​ക്കാ​ട് ആ​ന​ക്ക​ര സ്പെ​ഷ്യ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റി​ലാ​യി​രു​ന്നു സം​ഭ​വം. കൂ​റ്റ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ്, വി​ദ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ഘോ​ഷ് ആ​ണ് മ​രി​ച്ച​ത്.

അ​ച്ഛ​ൻ സു​രേ​ഷി​നൊ​പ്പം ഹൈ​പ്പ​ർ ആ​ക്ടീ​വ് കു​ട്ടി​ക​ൾ​ക്കു​ള്ള തെ​റാ​പ്പി പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു കു​ട്ടി. കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ അ​ച്ഛ​നും കൂ​ടെ കി​ണ​റ്റി​ൽ ചാ​ടി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.