സി​ഡ്നി: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20​യി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് ജ​യം. 13 റ​ണ്‍​സി​നാ​യി​രു​ന്നു ഓ​സീ​സി​ന്‍റെ ജ​യം. ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര 2-0ന് ​ഓ​സീ​സ് സ്വ​ന്ത​മാ​ക്കി.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സീ​സ് നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 147 റ​ണ്‍​സെ​ടു​ത്തു. 32 റ​ണ്‍​സെ​ടു​ത്ത മാ​ത്യു ഷോ​ർ​ട്ടാ​ണ് ഓ​സ്ട്രേ​ലി​യ​ൻ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ. ജേ​ക്ക് ഫ്രേ​സ​ർ (20), ജോ​ഷ് ഇം​ഗ്ലി​സ് (0), മാ​ക്സ്‌​വെ​ൽ (21), സ്റ്റോ​യി​ൻ​സ് (14), ടിം ​ഡേ​വി​ഡ് (18) എ​ന്നി​വ​രെ​ല്ലാം നി​റം മ​ങ്ങി. ആ​രോ​ണ്‍ ഹാ​ർ​ഡി 28 റ​ണ്‍​സും നേ​ടി.

പാ​ക്കി​സ്ഥാ​നാ​യി ഹാ​രി​സ് റൗ​ഫ് നാ​ല് വി​ക്ക​റ്റ് നേ​ടി. അ​ബ്ബാ​സ് അ​ഫ്രീ​ദി മൂ​ന്നും സു​ഫി​യ​ൻ മു​ഖീം ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി.

148 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പാ​ക്കി​സ്ഥാ​ൻ 19.4 ഓ​വ​റി​ൽ 134 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ടാ​യി. പാ​ക് നി​ര​യി​ൽ മൂ​ന്ന് പേ​ർ​ക്ക് മാ​ത്ര​മാ​ണ് ര​ണ്ട​ക്കം കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഉ​സ്മാ​ൻ ഖാ​നും (38 പ​ന്തി​ൽ 52) പു​റ​ത്താ​കാ​തെ 37 റ​ണ്‍​സെ​ടു​ത്ത ഇ​ർ​ഫാ​ൻ ഖാ​നു​മാ​ണ് പാ​ക്കി​സ്ഥാ​നെ വ​ലി​യ ത​ക​ർ​ച്ച​യി​ൽ​നി​ന്നും ര​ക്ഷി​ച്ച​ത്. മു​ഹ​മ്മ​ദ് റി​സ്‌​വാ​ൻ 16 റ​ണ്‍​സും നേ​ടി.

ഓ​സീ​സി​നാ​യി സ്പെ​ൻ​സ​ർ ജോ​ണ്‍​സ​ണ്‍ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി. ആ​ദം സാ​ന്പ ര​ണ്ട് വി​ക്ക​റ്റും സേ​വ്യ​ർ ബാ​ർ​ട്ട്‌​ലെ​റ്റ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. തി​ങ്ക​ളാ​ഴ്ച​യാ​ണ് പ​ര​ന്പ​ര​യി​ൽ അ​വ​സാ​ന മ​ത്സ​രം