വെർച്വൽ ക്യൂ ബുക്കിംഗ്: കണക്ക് പരിശോധിച്ച് തീരുമാനിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ
Saturday, November 16, 2024 2:32 PM IST
തിരുവനന്തപുരം: ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിംഗ് വർധിക്കിക്കുന്ന കാര്യം കണക്ക് പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ.
വെള്ളിയാഴ്ച മാത്രം 30,657 പേരാണ് ദർശനം നടത്തിയത്. ഇതിൽ വെർച്ചൽ ക്യൂ വഴി ദർശനം നടത്തിയത് 26,942 പേരാണ്. രണ്ടു ദിവസത്തെ കണക്കുകൾ പരിശോധിച്ച ശേഷം വെർച്വൽ ക്യൂ ബുക്കിംഗുകളുടെ എണ്ണം കൂട്ടണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും.
വരുന്ന മുഴുവൻ ഭക്തർക്കും ദർശനം ഉറപ്പാക്കും. തീർഥാടന മുന്നൊരുക്കങ്ങളിൽ ഭക്തർക്ക് പൂർണതൃപ്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.