സന്ദീപ് സ്നേഹത്തിന്റെ കടയിലെ മെന്പർഷിപ്പ് നിലനിർത്തണമെന്ന് കെ. മുരളീധരൻ
Saturday, November 16, 2024 1:08 PM IST
പാലക്കാട്: തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സന്ദീപ് വാര്യർ വീണ്ടും വെറുപ്പിന്റെ കടയിലേക്ക് മെന്പർഷിപ്പ് എടുക്കാൻ പോകരുതെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. ഈ സ്നേഹത്തിന്റെ കടയിലെ മെന്പർഷിപ്പ് നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് തുടർന്നുള്ള എല്ലാ കാലഘട്ടത്തിലും രാഹുൽ ഗാന്ധിയുടെ നിലപാടിനൊപ്പം നിൽക്കണം. കോണ്‍ഗ്രസിലേക്ക് വന്നതിൽ സ്വാഗതം ചെയ്യുന്നു.
തങ്ങൾക്കൊപ്പം നിന്ന ഒരുപാട് പേർ ബിജെപിയിലേക്ക് പോയി. ഒരാൾ ഇങ്ങോട്ട് വരുന്പോൾ അദ്ദേഹത്തിന്റെ പഴയകാല ചരിത്രംആലോചിക്കേണ്ട കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു.