റോഹ്‌തക്: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ ഹ​രി​യാ​ന​യ്ക്കെ​തി​രേ 127 റ​ണ്‍​സി​ന്‍റെ നി​ര്‍​ണാ​യ​ക ലീ​ഡ് സ്വ​ന്ത​മാ​ക്കി കേ​ര​ളം. ഒ​ന്നാ​മി​ന്നിം​ഗ്സി​ൽ ഹ​രി​യാ​ന 164 റ​ണ്‍​സി​ന് പു​റ​ത്താ​യി. കേ​ര​ള​ത്തി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 291 റ​ണ്‍​സി​ന് അ​വ​സാ​നി​ച്ചി​രു​ന്നു.

ഏ​ഴി​ന് 139 എ​ന്ന നി​ല​യി​ൽ അ​വ​സാ​ന ദി​വ​സം ക്രീ​സി​ലി​റ​ങ്ങി​യ ഹ​രി​യാ​ന​യ്ക്ക് ഒ​രു റ​ൺ​സ് പോ​ലും കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​കും​മു​മ്പേ എ​ട്ടാം​വി​ക്ക​റ്റ് ന​ഷ്ട​മാ​യി. 29 റ​ണ്‍​സെ​ടു​ത്ത നി​ഷാ​ന്ത് സ​ന്ധു​വി​നെ തു​ട​ക്ക​ത്തി​ലെ പു​റ​ത്താ​ക്കി ബേ​സി​ല്‍ ത​മ്പി​യാ​ണ് കേ​ര​ള​ത്തി​ന് ഇ​ന്ന് ബ്രേ​ക്ക്ത്രൂ സ​മ്മാ​നി​ച്ച​ത്.

പി​ന്നാ​ലെ, അ​ന്‍​ഷു​ല്‍ കാം​ബോ​ജും ജെ.​ജെ. യാ​ദ​വും ചേ​ര്‍​ന്ന് ഹ​രി​യാ​ന​യെ 150 ക​ട​ത്തി. എ​ന്നാ​ൽ, 10 റ​ണ്‍​സെ​ടു​ത്ത കാം​ബോ​ജി​നെ ബേ​സി​ല്‍ ത​മ്പി​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ച് എ​ന്‍.​പി. ബേ​സി​ല്‍ ആ​തി​ഥേ​യ​ർ​ക്ക് അ​ടു​ത്ത പ്ര​ഹ​ര​മേ​ല്പി​ച്ചു. പി​ന്നാ​ലെ പി​ടി​ച്ചു​നി​ല്ക്കാ​ൻ ശ്ര​മി​ച്ച യാ​ദ​വി​നെ​യും (12) പു​റ​ത്താ​ക്കി എ​ന്‍.​പി. ബേ​സി​ല്‍ ഹ​രി​യാ​ന​യു​ടെ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു.

കേ​ര​ള​ത്തി​നാ​യി എം.​ഡി. നി​ധീ​ഷും ബേ​സി​ല്‍ ത​മ്പി​യും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ​പ്പോ​ള്‍ എ​ന്‍.​പി. ബേ​സി​ല്‍ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു.