പാലക്കാട്: ബി​ജെ​പി നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു നി​ന്ന സ​ന്ദീ​പ് വാ​ര്യ​ർ കോ​ൺ​ഗ്ര​സി​ൽ. പാ​ല​ക്കാ​ട്ട് കെ​പി​സി​സി വി​ളി​ച്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലേ​ക്ക് എ​ത്തി​യ സ​ന്ദീ​പ് വാ​ര്യ​രെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു.

സ​ന്ദീ​പ് വാ​ര്യ​രെ കോ​ൺ​ഗ്ര​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും സ​ന്ദീ​പി​നെ ഷാ​ൾ അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു.

സ​ന്ദീ​പ് വാ​ര്യ​ർ ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ ബി​ജ​പി​യു​ടെ മു​ഖ​മാ​യി​രു​ന്നു​വെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു. സ​ന്ദീ​പ് വ​ർ​ഗീ​യ​ത​യു​ടെ രാ​ഷ്ട്രീ​യ​ത്തോ​ട് വി​ട​പ​റ​ഞ്ഞ് സ്നേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ക​ട​ന്നു വ​രി​ക​യാ​ണെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ര​ണ്ടാ​ഴ്ച​യോ​ളം നീ​ണ്ടു​നി​ന്ന ച​ര്‍​ച്ച​ക​ൾ​ക്ക് ഒ​ടു​വി​ലാ​ണ് സ​ന്ദീ​പ് കോ​ൺ​ഗ്ര​സി​ലെ​ത്തു​ന്ന​ത്. എ​ഐ​സി​സി​യും സ​ന്ദീ​പി​ന്‍റെ കോ​ൺ​ഗ്ര​സ് പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് നി‍​ര്‍​ണാ​യ​ക പ്ര​ഖ്യാ​പ​ന​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ൽ നേ​തൃ​ത്വ​ത്തെ പ​ര​സ്യ​മാ​യി വെ​ല്ലു​വി​ളി​ച്ച സ​ന്ദീ​പ് വാ​ര്യ​ർ ബി​ജെ​പി​ക്ക് ക​ടു​ത്ത പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചാ​ണ് പാ​ര്‍​ട്ടി വി​ടു​ന്ന​ത്. പാ​ല​ക്കാ​ട് സീ​റ്റ് നി​ഷേ​ധി​ച്ച​തി​നൊ​പ്പം ബിജെപിയിൽ നി​ന്നും നേ​രി​ടു​ന്ന അ​വ​ഗ​ണ​ന​യാ​ണ് സ​ന്ദീ​പി​നെ കൂ​ടു​ത​ൽ ചൊ​ടി​പ്പി​ച്ച​ത്.

നേ​ര​ത്തെ ചി​ല പ​രാ​തി​ക​ളു​ടെ പേ​രി​ൽ ബിജെപി സ​ന്ദീ​പി​നെ വ​ക്താ​വ് സ്ഥാ​ന​ത്തു​നി​ന്ന​ട​ക്കം ചു​മ​ത​ല​ക​ളി​ൽ നി​ന്ന് മാ​റ്റി​യി​രു​ന്നു. പി​ന്നീ​ട് ലോ​ക്സ​ഭാ തെ​ര‍​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് കെ. ​സു​രേ​ന്ദ്ര​ൻ ത​ന്നെ​യാ​ണ് സ​ന്ദീ​പി​നെ തി​രി​കെ നേ​തൃ​നി​ര​യി​ലേ​ക്കെ​ത്തി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്ത​ത്. ഇ​തി​നു​ശേ​ഷ​വും വേ​ണ്ട രീ​തി​യി​ൽ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ഉ​ന്ന​യി​ച്ചാ​ണ് സ​ന്ദീ​പ് ബി​ജെ​പി വി​ട്ട​ത്.