തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ടുദി​വ​സം കൂ​ടി മ​ഴ തു​ട​രും. ഇ​ര​ട്ട ച​ക്ര​വാ​ത​ച്ചു​ഴി​യു​ടെ സ്വാ​ധീ​ന​ഫ​ല​മാ​ണ് മ​ഴ തു​ട​രാ​ന്‍ കാ​ര​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തെ​ക്ക​ന്‍ ത​മി​ഴ്‌​നാ​ടി​നും ല​ക്ഷ​ദ്വീ​പി​നും മു​ക​ളി​ലാ​യാ​ണ് ച​ക്ര​വാ​ത​ച്ചു​ഴി​ക​ള്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്. ര​ണ്ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്. ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് അ​ല​ര്‍​ട്ടു​ള്ള​ത്. മ​റ്റ് ജി​ല്ല​ക​ളി​ല്‍ സാ​ധാ​ര​ണ മ​ഴ​യ്ക്ക് സാ​ധ്യ​ത​. മ​ല​യോ​ര മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

ശ​നി​യാ​ഴ്ച ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്. 24 മ​ണി​ക്കൂ​റി​ല്‍ 64.5 മി​ല്ലി​മീ​റ്റ​ര്‍ മു​ത​ല്‍ 115.5 മി​ല്ലി​മീ​റ്റ​ര്‍ വ​രെ ല​ഭി​ക്കു​ന്ന ശ​ക്ത​മാ​യ മ​ഴ​യാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് കൊ​ണ്ട് അ​ര്‍​ഥ​മാ​ക്കു​ന്ന​ത്.