ഗാം​ഗ്‌​ടോ​ക്ക്: വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കു​റ​വാ​യ​തി​നാ​ൽ 97 സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ സി​ക്കിം സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. 78 പ്രൈ​മ​റി സ്കൂ​ളു​ക​ളും 12 ഹൈ​സ്കൂ​ളു​ക​ളും ഏ​ഴ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളു​മാ​ണ് അ​ട​ച്ചു പൂ​ട്ടു​ന്ന​തെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജു ബാ​സ്‌​നെ​റ്റ് പ​റ​ഞ്ഞു.

നി​ല​വി​ലെ സെ​മ​സ്റ്റ​റി​ന് ശേ​ഷം ഈ ​സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​റ്റു സ്കൂ​ളു​ക​ളി​ൽ ചേ​രാ​ൻ അ​വ​സ​രം ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കും.

മു​ഖ്യ​മ​ന്ത്രി പ്രേം ​സിം​ഗ് ത​മാ​ങ്ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.