ല​ക്നോ: ക​ള്ള​നോ​ട്ട് ക​ട​ത്തി​യ കേ​സി​ൽ യു​പി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് പ​ത്തു വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സീ​താ​പൂ​ർ ജി​ല്ല​ക്കാ​ര​നാ​യ ബ​ബ്ലൂ​വി​നെ​യാ​ണ് എ​ൻ​ഐ​എ കോ​ട​തി ശി​ക്ഷി​ച്ച​ത്.

വി​വി​ധ കു​റ്റ​ങ്ങ​ൾ​ക്കാ​യി 20,000 രൂ​പ പി​ഴ​യും ഒ​ടു​ക്ക​ണം. ഇ​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ ആ​റ് മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. 2019 ന​വം​ബ​ർ 25 ന് ​ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സാ​ണ് വ്യ​ജ നോ​ട്ടു​ക​ളു​മാ​യി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ശ്ചി​മ ബം​ഗാ​ൾ ആ​സ്ഥാ​ന​മാ​യു​ള്ള റാ​ക്ക​റ്റി​ൽ​പ്പെ​ട്ട ആ​ളാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട ബ​ബ്ലൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.