ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​രി​നാ​യി പ്ര​ത്യേ​ക റെ​യി​ൽ​വേ ഡി​വി​ഷ​ൻ ആ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ്. റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദ്ദേ​ശം അം​ഗീ​ക​രി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​മ്മു കാ​ഷ്മീ​രി​ലെ റെ​യി​ൽ​വേ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പു​രോ​ഗ​തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​രി​ട്ട് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഉ​ട​ൻ ത​ന്നെ ഒ​രു സു​പ്ര​ധാ​ന റെ​യി​ൽ​വേ ജം​ഗ്ഷ​നാ​യി കാ​ഷ്മീ​ർ മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റെ​യി​ൽ​വേ ഡി​വി​ഷ​ൻ ആ​സ്ഥാ​നം സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജ​മ്മു ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി പ്ര​തി​നി​ധി സം​ഘം കേ​ന്ദ്ര​മ​ന്ത്രി​യെ ക​ണ്ടി​രു​ന്നു.