ആംബുലൻസ് താഴ്ചയിലേക്ക് മറിഞ്ഞ് രോഗി മരിച്ചു
Thursday, November 14, 2024 9:05 PM IST
കൊച്ചി: എറണാകുളത്ത് ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
പോത്താനിക്കാട് സ്വദേശി ബെൻസൺ (37) ആണ് മരിച്ചത്. ബന്ധു ബൈജു (50), ആബുലൻസ് ഡ്രൈവർ ശിവപ്രസാദ് (41) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.
എറണാകുളം പിറവം മുളക്കുളത്താണ് അപകടമുണ്ടായത്. റോഡിൽ നിന്ന് ആംബുലന്‍സ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വാഹനം പൂര്‍ണമായും തകര്‍ന്നു.