ആ​ല​പ്പു​ഴ: ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി മു​ത്തു​പ​റ​മ്പ് തോ​ട്ട​ശേ​രി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ (20) ആ​ണ് പി​ടി​യി​ലാ​യ​ത്.

മാ​ന്നാ​ർ പോ​ലീ​സാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ചെ​ന്നി​ത്ത​ല സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​നി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത തോ​ന്നി​യ അ​ധ്യാ​പ​ക​ർ കു​ട്ടി​യെ കൗ​ൺ​സി​ലി​ങ്ങി​ന് വി​ധേ​യ​മാ​ക്കി. തു​ട​ർ​ന്നാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. പി​ന്നാ​ലെ അ​ധ്യാ​പ​ക​ർ മാ​ന്നാ​ർ പോ​ലി​സി​ൽ പ​രാ​തി ന​ൽ​കി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് .എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മ​ല​പ്പു​റ​ത്തു നി​ന്ന് മു​ഹ​മ്മ​ദ് ഇ‍​ർ​ഫാ​ൻ പി​ടി​യി​ലാ​യ​ത്.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ഭി​രാം, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റി​യാ​സ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സാ​ജി​ദ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.