വാതിലിനും കട്ടിളയ്ക്കുമിടയിൽ പിഞ്ചുകുഞ്ഞിന്റെ കൈ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്സ്
Thursday, November 14, 2024 7:18 PM IST
പത്തനംതിട്ട: വാതിലിനും കട്ടിളയ്ക്കുമിടയിൽ കൈ കുടുങ്ങിയ പിഞ്ചു കുഞ്ഞിന് രക്ഷകരായി ഫയർഫോഴ്സ്. പ്രമാടം പഞ്ചായത്തിലെ അമ്മൂമ്മത്തോട് വലിയവിളയിൽ അഭിജത് സാറാ അൽവിന്റെ കൈവിരലുകളാണ് ഫ്ലാറ്റിലെ റൂമിൽ വാതിലിനും കട്ടിളക്കും ഇടയിൽ കൈ കുടുങ്ങിയത്.
പത്തനംതിട്ടയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാ അംഗങ്ങൾ എത്തി യാതൊരു പരിക്കും കൂടാതെ കുട്ടിയുടെ കൈവിരൽ പുറത്തെടുത്തു.
എസ്ബിഐ കുമ്പഴ ബ്രാഞ്ചിലെ ജീവനക്കാരനായ അടൂർ സ്വദേശി ആൽവിൻ പി. കോശിയുടെയും അനീന അന്ന രാജന്റെയും മകനാണ് അഭിജത്. കൈ കുടുങ്ങിയപ്പോൾ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
കുരുന്നിന്റെ കരച്ചിലിനിടയിലും പരിക്കേൽക്കാതെ വിരൽ പുറത്തെടുക്കാൻ ശ്രദ്ധിച്ചു. തുടര്‍ന്നാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്.
പത്തനംതിട്ട ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. സാബുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്. രഞ്ജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇ. നൗഷാദ്, എസ് ഫ്രാൻസിസ്, എ. രഞ്ജിത്ത്,വി ഷൈജു, എൻആര്‍ തൻസീർ, കെ.ആര്. വിഷ്ണു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.