കൊടകര കള്ളപ്പണക്കേസ്: ഇഡിക്കും ആദായനികുതി വകുപ്പിനും ഹൈക്കോടതി നോട്ടീസ്
Thursday, November 14, 2024 3:38 PM IST
കൊച്ചി: കൊടകര കള്ളപ്പണ ഇടപാട് കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) ആദായ നികുതി വകുപ്പിനും നോട്ടീസയച്ച് ഹൈക്കോടതി. കൊടകര കവര്‍ച്ചാ കേസിലെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് 50-ാം സാക്ഷി സന്തോഷ് നല്കിയ ഹര്‍ജിയിലാണു നോട്ടീസ്.
മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കാൻ ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് നിര്‍ദേശം നല്കി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടും സംസ്ഥാന പോലീസ് മേധാവിയോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.