മൊബൈൽ ഫോൺ മോഷണം; അസം സ്വദേശി പിടിയിൽ
Wednesday, November 13, 2024 5:51 AM IST
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് യുവാവിന്റെ ഫോൺ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി മുജീബ് റഹ്മാൻ ആണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് ബംഗാൾ സ്വദേശിയായ തപസ് മണ്ഡൽ എന്നയാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച ശേഷം ഇയാൾ കടന്നു കളയുകയായിരുന്നു. പോലീസ് പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെ ഇയാളെ ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്.
ഇയാൾ സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പെരുമ്പാവൂർ പോലീസ് പറഞ്ഞു.