ന്യൂ​ഡ​ല്‍​ഹി: ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ ന​ട​ന്‍ സി​ദ്ദി​ഖി​ന്‍റെ ഇ​ട​ക്കാ​ല മു​ന്‍​കൂ​ര്‍ ജാ​മ്യം നീ​ട്ടി സു​പ്രീം​കോ​ട​തി. പ​രാ​തി ന​ല്‍​കാ​ന്‍ എ​ട്ട് വ​ര്‍​ഷ​മെ​ടു​ത്ത​ത് എ​ന്തി​നാ​ണെ​ന്ന ചോ​ദ്യം കോ​ട​തി ആ​വ​ര്‍​ത്തി​ച്ചു. കേ​സ് ഒരാഴ്ച​ത്തേക്ക് ശേ​ഷം പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

ജ​സ്റ്റീ​സ് ബേ​ല എ​ന്‍.​ത്രി​വേ​ദി അ​ധ്യ​ക്ഷ​യാ​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. സി​ദ്ദി​ഖ് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

2016ല്‍ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണ്‍ അ​ട​ക്ക​മാ​ണ് ചോ​ദി​ക്കു​ന്ന​തെ​ന്ന് സി​ദ്ദി​ഖി​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ മു​കു​ള്‍ റോ​ത്ത​ഗി കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. സി​ദ്ദി​ഖ് ചോ​ദ്യം ചെ​യ്യ​ലി​ന് അ​ട​ക്കം ഹാ​ജ​രാ​യി​ട്ടു​ണ്ടെ​ന്നും കോ​ട​തി​യെ അ​റി​യി​ച്ചു.

ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ​ത് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ലാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് വാ​ദം മാ​റ്റ​ണ​മെ​ന്നും സി​ദ്ദി​ഖി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.