ജാർഖണ്ഡിൽ ബിജെപി വൻ വിജയം നേടും: ഹിമന്ത ബിശ്വ ശർമ
Tuesday, November 12, 2024 3:03 AM IST
റാഞ്ചി: ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
"ഹേമന്ത് സോറൻ സർക്കാരിനെതിരെ ശക്തമായ ജനരോഷമുണ്ട്. ജനങ്ങൾ ഈ സർക്കാരിനെ മടുത്തു. അവർ മാറ്റം ആഗ്രഹിക്കുന്നു. ബിജെപിക്ക് അനുകൂലമായ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളത്.'- ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
രണ്ട് ഘട്ടമായാണ് ജാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബുധനാഴ്ചയാണ് ആദ്യ ഘട്ടം. 20നാണ് രണ്ടാം ഘട്ടം. ഈ മാസം 23നാണ് വോട്ടെണ്ണൽ.