ബം​ഗ​ളൂ​രു: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ വാ​ഗ്ദാ​നം ചെ​യ്ത അ​ഞ്ച് ഗ്യാ​ര​ണ്ടി​ക​ൾ ന​ട​പ്പാ​ക്കി​യ​തി​നാ​ൽ സം​സ്ഥാ​നം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​താ​യി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. എ​ന്നാ​ൽ പ​ദ്ധ​തി​ക​ൾ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഗ്യാ​ര​ണ്ടി പ​ദ്ധ​തി​ക​ൾ സ്വാ​ഭാ​വി​ക​മാ​യും സം​സ്ഥാ​ന ഖ​ജ​നാ​വി​ന് ഭാ​ര​മാ​കും. പ​ക്ഷേ, ഞ​ങ്ങ​ൾ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​ല്ല. എ​ല്ലാ ചെ​ല​വു​ക​ളും വ​ഹി​ക്കു​മെ​ന്നും സി​ദ്ധ​രാ​മ​യ്യ വ്യ​ക്ത​മാ​ക്കി.

2024-25 ബ​ജ​റ്റി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 1.20 ല​ക്ഷം കോ​ടി വ​ക​യി​രു​ത്തി. അ​തി​ൽ 56,000 കോ​ടി രൂ​പ ഗ്യാ​ര​ണ്ടി​ക്കും 60,000 കോ​ടി​യി​ല​ധി​കം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​ണ് മാ​റ്റി​വെ​ച്ച​തെ​ന്ന് സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ൾ​ക്കെ​തി​രേ പ്ര​ധാ​ന​മ​ന്ത്രി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഉ​റ​പ്പു​ക​ൾ ന​ട​പ്പാ​ക്കി​യാ​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ പാ​പ്പ​രാ​കു​മെ​ന്നും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ണ​മു​ണ്ടാ​കി​ല്ലെ​ന്നു​മാ​ണ് ന​രേ​ന്ദ്ര മോ​ദി രാ​ജ​സ്ഥാ​നി​ൽ പ​റ​ഞ്ഞ​ത്.