ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം ഉ​ൾ​പ്പെ​ടെ​യു​ള്ള ഹി​ന്ദു ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്ന് ഖ​ലി​സ്ഥാ​ൻ വി​ഘ​ട​ന​വാ​ദി നേ​താ​വ് ഗു​ർ​പ​ത്വ​ന്ത് സിം​ഗ് പ​ന്നു. ന​വം​ബ​ർ 16, 17 തീ​യ​തി​ക​ളി​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

സി​ഖ്‌​സ് ഫോ​ർ ജ​സ്റ്റി​സ് (എ​സ്എ​ഫ്‌​ജെ) പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഭീ​ഷ​ണി സ​ന്തേ​ശം പു​റ​ത്തു​വന്നത്. കാ​ന​ഡ​യി​ലെ ബ്രാം​പ്‌​ട​ണി​ൽ​നി​ന്നാ​ണ് വീ​ഡി​യോ റി​ക്കാ​ർ​ഡ്ചെ​യ്തി​ട്ടു​ള്ള​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​മ​ക്ഷേ​ത്ര​ത്തി​ൽ പ്രാ​ർ​ഥി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. "അ​ക്ര​മ ഹി​ന്ദു​ത്വ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ അ​യോ​ധ്യ​യു​ടെ അ​ടി​ത്ത​റ ഞ​ങ്ങ​ൾ ഇ​ള​ക്കും" എ​ന്നാ​ണ് സ​ന്തേ​ശ​ത്തി​ലു​ള്ള​ത്.