മഹാരാഷ്ട്രയിൽ മഹായുതി സഖ്യം വൻ വിജയം നേടും: പുഷ്കർ സിംഗ് ധാമി
Monday, November 11, 2024 2:11 AM IST
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വൻ വിജയം നേടുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മഹായുതി സഖ്യം തന്നെയായിരിക്കും സർക്കാർ രൂപീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
"മഹാരാഷ്ട്രയുടെ പുരോഗതിക്കും ക്ഷേമത്തിനും ഡബിൾ എൻജിൻ സർക്കാർ ആവശ്യമാണ്. സംസ്ഥാനത്തെ ജനങ്ങളും അതാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ മഹായുതി സഖ്യം അധികാരത്തിലെത്തുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ' - പുഷ്കർ സിംഗ് ധാമി പറഞ്ഞു.
മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഈ മാസം 20നാണ് പോളിംഗ്. 23നാണ് വോട്ടെണ്ണൽ.