ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസി -ആഴ്സണൽ മത്സരം സമനിലയിൽ
Monday, November 11, 2024 12:45 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ ചെൽസി -ആഴ്സണൽ മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡി ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ആഴ്സണൽ താരം ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ആദ്യം ഗോൾ നേടിയത്. മത്സരത്തിന്റെ 60-ാം മിനിറ്റിലാണ് മാർട്ടിനെല്ലി ഗോൾ കണ്ടെത്തിയത്.
എന്നാൽ 70-ാം മിനിറ്റിൽ ചെൽസി ഒപ്പമെത്തി. പെഡ്രോ നെറ്റോയാണ് ചെൽസിക്കായി സമനില ഗോൾ നേടിയത്. പിന്നീട് ഗോൾ നേടാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ഗോൾ നേടാനായില്ല. ഒടുവിൽ മത്സരം സമനിലയിൽ അവസാനിച്ചു.
ഇരു ടീമുകൾക്കും ഇതോടെ 19 പോയിന്റായി. എന്നാൽ ഗോൾ ശരാശരിയിൽ മുന്നിലുള്ള ചെൽസി മൂന്നാസ്ഥാനത്തും ആഴ്സണൽ നാലാമതുമാണ്.