കെ​ബെ​ര്‍​ഹ: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ടി20 ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്ക് മൂ​ന്ന് വി​ക്ക​റ്റ് ജ​യം. സ്കോ​ർ: ഇ​ന്ത്യ 124/6 ദ​ക്ഷി​ണാ​ഫ്രി​ക്ക 128/7. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 124 റ​ൺ​സ് നേ​ടി.

125 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക 19 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ വി​ജ​യ ല​ക്ഷ്യം മ​റി​ക​ട​ന്നു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ സെ​ഞ്ചു​റി നേ​ടി​യ സ‍​ഞ്ജു സാം​സ​ൺ (പൂ​ജ്യം) ഇ​ന്ത്യ​യ്ക്ക് തു​ട​ക്ക​ത്തി​ലെ ന​ഷ്ട​മാ​യി.

45 പ​ന്തി​ൽ 39 റ​ൺ​സ് നേ​ടി​യ ഹാ​ർ​ദി​ക്കി​ന്‍റെ ചെ​റു​ത്തു നി​ൽ​പ്പാ​ണ് ഇ​ന്ത്യ​യെ വ​ലി​യ ത​ക​ർ​ച്ച​യി​ൽ നി​ന്ന് ര​ക്ഷി​ച്ച​ത്. പാ​ണ്ഡ്യ​യ്‌​ക്കു പു​റ​മേ ഇ​ന്ത്യ​ൻ ടീ​മി​ൽ ര​ണ്ടു പേ​ർ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ണ്ട​ത്. 20 പ​ന്തി​ൽ ഓ​രോ സി​ക്സും ഫോ​റും സ​ഹി​തം 20 റ​ൺ​സെ​ടു​ത്ത തി​ല​ക് വ​ർ​മ, 21 പ​ന്തി​ൽ നാ​ലു ഫോ​റു​ക​ൾ സ​ഹി​തം 27 റ​ൺ​സെ​ടു​ത്ത അ​ക്ഷ​ർ പ​ട്ടേ​ൽ എ​ന്നി​വ​രാ​ണ് ര​ണ്ട​ക്ക​ത്തി​ലെ​ത്തി​യ​വ​ർ.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ജെ​റാ​ൾ​ഡ് കോ​ട്സെ, എ​ൻ.​പീ​റ്റ​ർ, എ​യ്ഡ​ൻ മ​ർ​ക്രം, മാ​ർ​ക്കോ യാ​ൻ​സ​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഒ​ര​റ്റ​ത്തു വി​ക്ക​റ്റു​ക​ൾ കൊ​ഴി​യു​മ്പോ​ഴും മ​റു​വ​ശ​ത്ത് ഉ​റ​ച്ചു​നി​ന്ന് പൊ​രു​തി​യ ട്രി​സ്റ്റ​ൻ സ്റ്റ​ബ്സാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്.

41 പ​ന്തു​ക​ൾ നേ​രി​ട്ട സ്റ്റ​ബ്സ്, ഏ​ഴു ഫോ​റു​ക​ളോ​ടെ 47 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. പ​ന്തും റ​ൺ​സും ത​മ്മി​ലു​ള്ള അ​ക​ലം വ​ർ​ധി​ച്ച​തോ​ടെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഒ​മ്പതാ​മ​നാ​യി ഇ​റ​ങ്ങി​യ ജെ​റാ​ൾ​ഡ് കോ​ട്സെ​യു​ടെ ക​ട​ന്നാ​ക്ര​മ​ണ​മാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കോ​ട്സെ ഒ​മ്പ​തു പ​ന്തി​ൽ ര​ണ്ടു ഫോ​റും ഒ​രു സി​ക്സും സ​ഹി​തം 19 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

ഇ​രു​വ​രും ചേ​ർ​ന്ന് എ​ട്ടാം വി​ക്ക​റ്റി​ൽ 20 പ​ന്തി​ൽ 42 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്താ​ണ് ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. ട്രി​സ്റ്റ​ൻ സ്റ്റ​ബ്സാ​ണ് മത്സരത്തിലെ താരം ഇ​ന്ത്യ​യ്ക്കാ​യി ക​രി​യ​റി​ലെ ആ​ദ്യ അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ടം കൈ​വ​രി​ച്ച വ​രു​ൺ ച​ക്ര​വ​ർ​ത്തി​യാ​ണ് ബോ​ളിം​ഗ് ആ​ക്ര​മ​ണം ന​യി​ച്ച​ത്. നാ​ല് ഓ​വ​റി​ൽ 17 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി​യാ​ണ് വ​രു​ൺ ച​ക്ര​വ​ർ​ത്തി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്.

ര​വി ബി​ഷ്ണോ​യും അ​ർ​ഷ്ദീ​പ് സിം​ഗും ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി. ഈ ​ജ​യ​ത്തോ​ടെ നാ​ലു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ക​ളി ജ​യി​ച്ചു. പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​രം ബു​ധ​നാ​ഴ്ച ന​ട​ക്കും.