കാനഡയിലെ ക്ഷേത്രത്തിനു നേരേയുണ്ടായ ആക്രമണം; ഒരാൾ കൂടി പിടിയിൽ
Sunday, November 10, 2024 9:00 PM IST
ഒട്ടാവ: കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരേയുണ്ടായ ഖലിസ്താൻ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ഇന്ദർജീത് ഗോസാലിനെയാണ് കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തത്.
നവംബർ എട്ടിനാണ് ഇന്ദർജീതിനെ അറസ്റ്റ് ചെയ്തതെന്നും ഉപാധികളോടെ വിട്ടയച്ച പ്രതിയെ ബ്രാംപ്ടണിലെ ഒന്റാറിയോ കോടതിയിൽ ഹാജരാക്കുമെന്നും പീൽ റിജണൽ പോലീസ് അറിയിച്ചു. ഇന്ത്യയിലെ നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്ജി) സജീവ പ്രവർത്തകനാണ് ഇയാൾ.
കൊല്ലപ്പെട്ട ഖലിസ്താൻ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ സഹായിയുമായിരുന്നു ഇന്ദർജീത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊളംബിയയിലെ സറേയില്‍ സ്ഥിതിചെയ്യുന്ന ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിനുനേരെയാണ് ഖലിസ്താൻ പ്രവർത്തകരുടെ ആക്രമണമുണ്ടായത്. ക്ഷേത്രത്തിൽ എത്തിയ ഭക്തർക്ക് നേരേയും ആക്രമണമുണ്ടായിരുന്നു.