ക​ൽ​പ്പ​റ്റ: മ​ത​മൈ​ത്രി​യു​ടെ സൗ​ന്ദ​ര്യം വ​യ​നാ​ട്ടി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്നു​വെ​ന്നും ബി​ജെ​പി​യു​ടെ വി​ഷം വ​യ​നാ​ട്ടു​കാ​ർ തൊ​ട്ടി​ട്ടി​ല്ലെ​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി. ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യം വ്യ​വ​സാ​യി​ക​ളെ സ​ഹാ​യി​ക്കു​ന്ന​താ​ണെ​ന്നും സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ നാ​യ്ക്ക​ട്ടി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ത്തി​ൽ പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു.

ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നു വേ​ണ്ടി ഇ​ന്ദി​രാ ഗാ​ന്ധി ഒ​രു​പാ​ട് പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി. ഈ ​അ​വ​കാ​ശ​ങ്ങ​ളെ​യാ​ണ് ഇ​പ്പോ​ൾ ബി​ജെ​പി ആ​ക്ര​മി​ക്കു​ന്ന​ത്. ബി​ജെ​പി ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ഭൂ​മി സ​മ്പ​ന്ന​ർ​ക്ക് ന​ൽ​കു​ന്നു​വെ​ന്നും വ​നാ​വ​കാ​ശ നി​യ​മ​ത്തി​ൽ ബി​ജെ​പി വെ​ള്ളം ചേ​ർ​ക്കു​ന്നു​വെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി വി​മ​ർ​ശി​ച്ചു.

ബി​ജെ​പി ന​യം കാ​ര​ണം രാ​ജ്യ​ത്തി​ലെ ക​ർ​ഷ​ക​ർ ക​ഷ്ട​പ്പെ​ടു​ന്നു​വെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി​യ പ്രി​യ​ങ്ക ജ​ന​ങ്ങ​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​വ​രാ​ണ് ബി​ജെ​പി​ക്കാ​ർ എ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യെ രാ​ഷ്ട്രീ​യ​മാ​യി ഇ​ല്ലാ​താ​ക്കാ​ൻ വ​ലി​യ നു​ണ പ്ര​ചാ​ര​ണം ന​ട​ന്നു. എ​ന്നാ​ൽ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ വ​യ​നാ​ട്ടു​കാ​ർ രാ​ഹു​ൽ ഗാ​ന്ധി​യോ​ടൊ​പ്പം നി​ന്നെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.