വാര്‍ണര്‍ക്ക് പകരം മക്സ്വീനി; ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു
Sunday, November 10, 2024 2:05 PM IST
മെല്‍ബണ്‍: ഇന്ത്യയ്ക്കെതിരായ ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. 13 അംഗ ടീമിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്.
പാറ്റ് കമ്മിൻസ് നായകനും സ്റ്റീവ് സ്മിത്ത് ഉപനായകനുമായ ടീമില്‍ രണ്ടു പുതുമുഖങ്ങളും ഇടംപിടിച്ചിട്ടുണ്ട്. യുവതാരം നഥാൻ മക്സ്വീനിയും വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇൻഗ്ലിസുമാണ് ടീമിലെത്തിയത്.
ഡേവിഡ് വാർണർക്കു പകരം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനുള്ള ചുമതലയാണ് മക്സ്വീനിക്കുള്ളത്. പരിചയസമ്പന്നരായ മാര്‍ക്കസ് ഹാരിസ്, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്, യുവതാരമായ സാം കോൺസ്റ്റസ് എന്നിവരെ മറികടന്നാണ് മക്സ്വീനി പെര്‍ത്ത് ടെസ്റ്റിനുള്ള ടീമില്‍ ഓപ്പണിംഗ് സ്ഥാനത്തെത്തിയത്.
ഇന്ത്യ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളിലെ മികച്ച പ്രകടനമാണ് മക്സ്വീനിക്ക് നേട്ടമായത്. അതേസമയം, ബാക്ക്അപ്പ് വിക്കറ്റ് കീപ്പറായാണ് ജോഷ് ഇൻഗ്ലിസ് ടീമിൽ ഇടംപിടിച്ചിരിക്കുന്നത്.
നവംബര്‍ 22ന് പെര്‍ത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ ഉറപ്പിക്കാൻ ഇരുടീമിനും നിര്‍ണായകമാണ് ഈ പരമ്പര.
നാലു മത്സരങ്ങളെങ്കിലും വിജയിച്ചെങ്കില്‍ മാത്രമെ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനം ലഭിക്കുകയുള്ളു. ബോര്‍ഡര്‍- ഗവാസ്കര്‍ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഓസീസ് ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്കോട്ട് ബോളണ്ട്, അലക്സ് കാരി, ജോഷ് ഹേസില്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, ഉസ്മാന് ഖവാജ, മര്‍നസ് ലബുഷെയ്ന്, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, നഥാന്‍ മക്സ്വീനി, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത്, സര്‍ഫറാസ് ഖാന്, ധ്രുവ് ജുറെല്‍, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.