പെ​ർ​ത്ത്: മൂ​ന്നാം ഏ​ക​ദി​ന​ത്തി​ലും പാ​ക് ബൗ​ള​ർ​മാ​ർ​ക്കു മു​ന്നി​ൽ അ​ടി​പ​ത​റി ഓ​സ്ട്രേ​ലി​യ. പെ​ർ​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ വെ​റും 140 റ​ൺ​സി​നു പു​റ​ത്താ​യി. 30 റ​ൺ​സെ​ടു​ത്ത സീ​ൻ ആ​ബ​ട്ടാ​ണ് ടോ​പ് സ്കോ​റ​ർ. മൂ​ന്നു​വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ഷ​ഹീ​ൻ​ഷാ അ​ഫ്രീ​ദി​യും ന​സീം ഷാ​യു​മാ​ണ് കം​ഗാ​രു​ക്ക​ളെ എ​റി​ഞ്ഞി​ട്ട​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ആ​തി​ഥേ​യ​രു​ടെ തു​ട​ക്കം ത​ന്നെ മോ​ശ​മാ​യി​രു​ന്നു. സ്കോ​ർ​ബോ​ർ​ഡി​ൽ 20 റ​ൺ​സു​ള്ള​പ്പോ​ൾ ഏ​ഴു​റ​ൺ​സു​മാ​യി ജെ​യ്ക്ക് ഫ്രേ​സ​ർ-​മ​ക്ഗ​ർ‌​ക് മ​ട​ങ്ങി. ഹാ​രി​സ് റൗ​ഫി​നാ​ണ് വി​ക്ക​റ്റ്. പി​ന്നാ​ലെ ആ​രോ​ൺ ഹാ​ർ​ഡി​യെ (12) അ​ഫ്രീ​ദി പു​റ​ത്താ​ക്കി​യ​തോ​ടെ ര​ണ്ടി​ന് 36 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി.

പി​ന്നീ​ട് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രു​ന്നു. മാ​ത്യു ഷോ​ർ​ട്ട് (22), സീ​ൻ ആ​ബ​ട്ട് (30), ആ​ദം സാം​പ (13), സ്പെ​ൻ‌​സ​ർ ജോ​ൺ​സ​ൺ (പു​റ​ത്താ​കാ​തെ 12) എ​ന്നി​വ​രൊ​ഴി​കെ മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം പോ​ലും കാ​ണാ​നാ​യി​ല്ല.

പാ​ക്കി​സ്ഥാ​നു വേ​ണ്ടി ഷ​ഹീ​ൻ ഷാ​അ​ഫ്രീ​ദി 32 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്നു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ന​സീം ഷാ 54 ​റ​ൺ​സ് വ​ഴ​ങ്ങി​യാ​ണ് മൂ​ന്നു​വി​ക്ക​റ്റെ​ടു​ത്ത​ത്. ഹാ​രി​സ് റൗ​ഫ് ര​ണ്ടു​വി​ക്ക​റ്റും മു​ഹ​മ്മ​ദ് ഹ​സ്നെ​യ്ൻ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പാ​ക്കി​സ്ഥാ​ൻ ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ വി​ക്ക​റ്റ് ന​ഷ്ടം കൂ​ടാ​തെ 22 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. 11 റ​ൺ​സു​മാ​യി സ​യിം അ​യൂ​ബും ഒ​മ്പ​തു റ​ൺ​സു​മാ​യി അ​ബ്ദു​ള്ള ഷ​ഫീ​ഖു​മാ​ണ് ക്രീ​സി​ൽ.

മൂ​ന്നു​മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ ഇ​ന്നു ജ​യി​ച്ചാ​ൽ പാ​ക്കി​സ്ഥാ​ന് ഓ​സീ​സ് മ​ണ്ണി​ൽ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം. നി​ല​വി​ൽ ഇ​രു​ടീ​മു​ക​ളും ഓ​രോ വി​ജ​യം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.