ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ പി.​പി.​ദി​വ്യ​യെ ത​ള്ളാ​തെ സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ന്‍. കൈ​ക്കൂ​ലി ആ​രോ​പ​ണ​ത്തി​ല്‍ ര​ണ്ടു​പ​ക്ഷ​മു​ണ്ടെ​ന്ന് ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

പെ​രി​ങ്ങോം ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ല്‍​വ​ച്ചാ​ണ് പ​രാ​മ​ര്‍​ശം. എ​ഡി​എം കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നും ഇ​ല്ലെ​ന്നും ര​ണ്ട​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു​വ​ന്നി​രു​ന്നു. ഇ​തി​ന്‍റെ നി​ജ​സ്ഥി​തി നാ​ടി​ന് അ​റി​യേ​ണ്ട​തു​ണ്ടെ​ന്നും ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി.

ദി​വ്യ​യെ​യോ ന​വീ​ന്‍റെ​യോ കു​ടും​ബ​ത്തെ ത​ള്ളു​ക​യോ കൊ​ള്ളു​ക​യോ വേ​ണ്ട. വ​സ്തു​ക​ള്‍ പു​റ​ത്തു​വ​രാ​നാ​ണ് സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്.

പാ​ര്‍​ട്ടി ന​ട​പ​ടി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ദി​വ്യ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ല്‍ സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് പാ​ര്‍​ട്ടി​യു​ടെ അ​ഭി​പ്രാ​യ​മെ​ന്നും ജ​യ​രാ​ജ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.