ചെ​ന്നൈ: തെ​ന്നി​ന്ത്യ​ൻ ന​ട​ൻ ഡ​ല്‍​ഹി ഗ​ണേ​ഷ് (80) അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 11 ന് ചെ​ന്നൈ​യി​ലെ രാ​മ​പു​രം സെ​ന്ത​മി​ഴ് ന​ഗ​റി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​വ​ശ​ത​ക​ൾ മൂ​ലം ഏ​റെ നാ​ളാ​യി രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു.

ത​മി​ഴ് സി​നി​മ​യി​ലൂ​ടെ തി​ള​ങ്ങി​യ ഗ​ണേ​ഷ് മ​ല​യാ​ള​ത്തി​ലും ഹി​ന്ദി​യി​ലും മ​റ്റു വി​വി​ധ ഭാ​ഷ​ക​ളി​ലു​മു​ൾ​പ്പെ​ടെ 400 ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​യാ​ണ്. സം​സ്കാ​രം ഇ​ന്ന് ചെ​ന്നൈ​യി​ൽ ന​ട​ക്കും.

1964 മു​ത​ൽ 1974 വ​രെ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഗ​ണേ​ശ​ൻ എ​ന്ന ഡ​ൽ​ഹി ഗ​ണേ​ഷ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നാ​യാ​ണ് ജോ​ലി ഉ​പേ​ക്ഷി​ച്ച​ത്. സി​നി​മ​യി​ലെ​ത്തു​ന്ന​തി​ന് മു​മ്പ് ഡ​ൽ​ഹി കേ​ന്ദ്ര​മാ​യ ദ​ക്ഷി​ണ ഭാ​ര​ത നാ​ട​ക സ​ഭ എ​ന്ന തി​യ​റ്റ​ർ ഗ്രൂ​പ്പി​ൽ അം​ഗ​മാ​യി​രു​ന്നു.

1976ൽ ​കെ. ബാ​ല​ച​ന്ദ​റി​ന്‍റെ പ​ട്ട​ണ​പ്ര​വേ​ശം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മാ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്. കെ. ​ബാ​ല​ച​ന്ദ​ര്‍ ആ​ണ് ഡ​ല്‍​ഹി ഗ​ണേ​ഷ് എ​ന്ന പേ​രു ന​ൽ​കി​യ​ത്.

സി​ന്ധു ഭൈ​ര​വി (1985), നാ​യ​ക​ൻ (1987), അ​പൂ​ർ​വ സ​ഹോ​ദ​ര​ർ​ക​ൾ (1989), മാ​ക്കേ​ൽ മ​ദ​ന കാ​മ രാ​ജ​ൻ (1990), ആ​ഹാ (1997), തെ​നാ​ലി (2000) എ​ന്നി​വ ശ്ര​ദ്ധേ​യ​മാ​യ​ചി​ത്ര​ങ്ങ​ളാ​ണ്. ഇ​ന്ത്യ​ൻ-2​വി​ലാ​ണ് അ​വ​സാ​ന​മാ​യി വേ​ഷ​മി​ട്ട​ത്.

ധ്രു​വം, ദേ​വാ​സു​രം, ദ ​സി​റ്റി, കാ​ലാ​പാ​നി, കീ​ർ​ത്തി​ച​ക്ര, പോ​ക്കി​രി രാ​ജ, പെ​രു​ച്ചാ​ഴി, ലാ​വെ​ൻ​ഡ​ർ, മ​നോ​ഹ​രം എ​ന്നീ മ​ല​യാ​ള സി​നി​മ​ക​ളി​ൽ ഏ​റെ ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

തെ​ലു​ങ്കി​ൽ ജൈ​ത്ര യാ​ത്ര, പു​ണ്ണ​മി നാ​ഗു, നാ​യു​ഡ​മ്മ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും ഹി​ന്ദി​യി​ൽ ദ​സ്, അ​ജ​ബ് പ്രേം ​കി ഗ​സ​ബ് ക​ഹാ​നി, ചെ​ന്നൈ എ​ക്സ്പ്ര​സ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും വേ​ഷ​മി​ട്ടു.

1979-ൽ ​പാ​സി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴ് നാ​ട് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​വും അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. 1994-ൽ ​ക​ലൈ​മാ​മ​ണി പു​ര​സ്കാ​ര​വും ഡ​ൽ​ഹി ഗ​ണേ​ഷ് സ്വ​ന്ത​മാ​ക്കി.