ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ 40പേ​ർ കൊ​ല്ല​പ്പെ​ട്ടു. ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ന്‍റെ തെ​ക്ക​ൻ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​റ്റ​രാ​ത്രി​കൊ​ണ്ട് ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ക​ന​ത്ത ബോം​ബാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​സം​ഭ​വം.

തീ​ര​ദേ​ശ ന​ഗ​ര​മാ​യ ട​യ​റി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ക​ദേ​ശം ഏ​ഴു​പേ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് ലെ​ബ​ന​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച സ​മീ​പ പ​ട്ട​ണ​ങ്ങ​ളി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ബാ​ൽ​ബെ​ക്കി​ന് ചു​റ്റു​മു​ള്ള കി​ഴ​ക്ക​ൻ സ​മ​ത​ല​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 20 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യക്തമാക്കി.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ണ്ടെ​ടു​ത്ത ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തും. നേ​ര​ത്തെ, ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് മു​ൻ​പ് ന​ഗ​ര​ത്തി​ൽ നി​ന്ന് പ​ലാ​യ​നം ചെ​യ്യ​ണ​മെ​ന്ന് ഇ​സ്രാ​യേ​ൽ സൈ​ന്യം ജനങ്ങൾക്ക് അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച​ത്തെ ആ​ക്ര​മ​ണ​ത്തി​ന് മു​ൻ​പ് അ​ത്ത​ര​ത്തി​ലു​ള്ള അ​റി​യി​പ്പു​ക​ളൊ​ന്നു​മു​ണ്ടാ​യിരുന്നില്ല.

ക​ഴി​ഞ്ഞ വ​ർ​ഷം ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 3,136 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 13,979 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ലെ​ബ​ന​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തി​ൽ 619 സ്ത്രീ​ക​ളും 194 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.