ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ മു​ഖം​മൂ​ടി സം​ഘം കൊ​ല​പ്പെ​ടു​ത്തി. പി​താ​വി​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു.

ഗോ​ര​ഖ്പു​രി​ലാ​ണ് സം​ഭ​വം. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ മൂ​ന്നു​പേ​രെ പി​ടി​കൂ​ടി. നൗ​ക തോ​ല പ്ര​ദേ​ശ​വാ​സി​യാ​യ പ്രി​യ സിം​ഗ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പി​താ​വ് ജ​യ​നാ​രാ​യ​ൺ സിം​ഗി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

സം​ഭ​വ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ ഛത്ത് ​പൂ​ജ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി പു​റ​ത്തേ​ക്ക് പോ​യി​രു​ന്നു. മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ മൂ​ന്നം​ഗ സം​ഘം വീ​ട്ടി​ൽ ക​യ​റി പ്രി​യ സി​ങ്ങി​ന്‍റെ ക​ഴു​ത്ത​റു​ക്കു​ക​യും മൂ​ർ​ച്ച​യു​ള്ള ആ​യു​ധം കൊ​ണ്ട് പി​താ​വി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. കേ​ശ്വ​ർ സിം​ഗ്(48), മ​ദ​ൻ സിം​ഗ് (40), കി​ഷോ​ർ കു​ശ്‌​വാ​ഹ (40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.