റാ​ഞ്ചി: രാ​ജ്യ​ത്ത് ബി​ജെ​പി ഉ​ള്ള​ട​ത്തോ​ളം കാ​ലം ന്യൂ​ന​പ​ക്ഷ സം​വ​ണം ന​ട​പ്പാ​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ജാ​ര്‍​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല​മു​വി​ല്‍ ന​ട​ത്തി​യ റാ​ലി​യി​ലാ​യി​രു​ന്നു അ​മി​ത് ഷാ ​നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​ണ്‍​ഗ്ര​സ് സം​വ​ര​ണ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നു. എ​ന്നാ​ല്‍ മ​താ​ടി​സ്ഥാ​ന​ത്തി​ല്‍ സം​വ​ര​ണം ന​ല്‍​കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ ഭ​ര​ണ​ഘ​ട​ന​യി​ലി​ല്ല. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഏ​തോ പ​ണ്ഡി​ത സം​ഘ​ട​ന​ക​ൾ മു​സ്‌​ലീം വി​ഭാ​ഗ​ക്കാ​ര്‍​ക്ക് 10 ശ​ത​മാ​നം സം​വ​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന് നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​ക്കാ​ര്യ​ത്തി​ല്‍ അ​വ​രെ സ​ഹാ​യി​ക്കാ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് വാ​ഗ്ദാ​നം ന​ല്‍​കി​യി​ട്ടു​ണ്ട്. ഒ​ബി​സി​ക്കാ​രു​ടെ​യും ദ​ളി​ത് വി​ഭാ​ഗ​ക്കാ​രു​ടെ​യും ഗോ​ത്ര​വ​ര്‍​ഗ​ക്കാ​രു​ടെ​യും സം​വ​ര​ണ പ​രി​ധി താ​ഴ്ത്തി മു​സ്‌​ലീം വി​ഭാ​ഗ​ക്കാ​ര്‍​ക്ക് പ​ത്ത് ശ​ത​മാ​നം സം​വ​ര​ണം ന​ല്‍​കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.