ശബരിമല അയ്യപ്പന്റെ ഭൂമി, നാളെ വഖഫ് ആണെന്ന് പറയില്ലേ; വിവാദ പരാമർശവുമായി ബി. ഗോപാലകൃഷ്ണൻ
Saturday, November 9, 2024 3:48 PM IST
വയനാട്: മുനമ്പം ഭൂമി വിഷയത്തിൽ വിവാദപരാമര്‍ശവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്. ശബരിമല അയ്യപ്പന്റെ ഭൂമി, നാളെ വഖഫ് ആണെന്ന് പറയില്ലേ എന്ന് ഗോപാലകൃഷ്ണൻ വയനാട്ടിൽ പറഞ്ഞു.
അവിടെയൊരു ചങ്ങായി ഇരിപ്പുണ്ട് അയ്യപ്പനു താഴെ. അയ്യപ്പൻ പതിനെട്ടു പടിയുടെ മുകളിൽ. പതിനെട്ടു പടിയുടെ അടിയിൽ വേറൊരു ചങ്ങായി ഇരിപ്പുണ്ട്. വാവര്. ഈ വാവര്, ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാൽ നാളെ ശബരിമല വഖഫിന്റേത് ആകും. അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും. അനുവദിക്കണോ എന്നും ഗോപാലകൃഷ്ണൻ ചോദിച്ചു.
ഇവിടത്തെ ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട സ്ഥലമല്ലേ വേളാങ്കണ്ണി. നാളെ വേളാങ്കണ്ണി വഖഫ് ഭൂമിയാണെന്ന് പറഞ്ഞാൽ കൊടുക്കണോ എന്നും അദ്ദേഹം ചോദിച്ചു.
അത് കൊടുക്കാതിരിക്കാനാണ് വഖഫ് ഭേദഗതി കൊണ്ടുവന്നതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.