തി​രു​വ​ന​ന്ത​പു​രം: എ​ഡി​എം നവീൻ ബാബുവിനു പ്ര​ശാ​ന്ത് കൈ​ക്കൂ​ലി കൊ​ടു​ത്തു​വെ​ന്ന് പ​റ​ഞ്ഞി​ട്ടും കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ. പ്ര​ശാ​ന്ത് വ്യാ​ജ​രേ​ഖ ച​മ​ച്ചു​വെ​ന്ന് വ്യ​ക്ത​മാ​യി​ട്ടും കേ​സി​ല്ല. ഇ​തി​ൽ സി​പി​എ​മ്മി​ന്‍റെ പ​ങ്ക് ഒ​രു​പാ​ട് ദു​രു​ഹ​ത​യു​ണ്ടാ​ക്കു​ന്ന പ​ങ്കാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​രു​ടേ​താ​ണ് പെ​ട്രോ​ൾ പ​ന്പ്. ആ​രു​ടെ ബെ​നാ​മി​യാ​ണ് പ്ര​ശാ​ന്ത​ൻ എ​ന്ന് അ​ന്വേ​ഷി​ച്ചാ​ൽ ഒ​രു​പാ​ട് ര​ഹ​സ്യ​ങ്ങ​ൾ പു​റ​ത്തു​വ​രു​മെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് പ​റ​ഞ്ഞു.

ഇ​വ​ർ ഇ​ര​യോ​ടൊ​പ്പ​മ​ല്ല എ​ന്ന് വ്യ​ക്ത​മാ​യി. ഇ​വ​ർ വേ​ട്ട​കാ​ർ​ക്കൊ​പ്പ​മാ​ണ്. എം.​വി. ഗോ​വി​ന്ദ​ന്‍റെ സ​ഹ​ധ​ർ​മി​ണി​യാ​ണ് പി.​പി. ദി​വ്യ​യെ സ്വീ​ക​രി​ക്കാ​ൻ ജ​യി​ലി​ൽ പോ​യി കാ​ത്തു​നി​ന്ന​ത്. എ​ന്നി​ട്ട് ആ​ളു​ക​ളെ ക​ബ​ളി​പ്പി​ക്കാ​ൻ പാ​ർ​ട്ടി​യി​ൽ​നി​ന്നു ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് പ​റ​യും.

പാ​ർ​ട്ടി​യി​ൽ​നി​ന്നും ന​ട​പ​ടി​യെ​ടു​ത്ത് ത​രം​താ​ഴ്ത്തി​യ ഒ​രാ​ളെ സ്വീ​ക​രി​ക്കാ​ൻ എ​ന്തി​നാ​ണ് ഉ​ന്ന​ത നേ​താ​ക്ക​ൾ പോ​യ​ത്. പി.​പി. ദി​വ്യ​യെ ഇ​വ​ർ ഭ​യ​പ്പെ​ടു​ന്നു​ണ്ടോ എ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു. ഇ​തി​ൽ ഒ​രു​പാ​ട് ദു​രു​ഹ​ത​ക​ളും ര​ഹ​സ്യ​ങ്ങ​ളും ഉ​ണ്ട്. ഇ​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.