കോടതി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി; പോക്സോ കേസ് പ്രതിക്ക് ഗുരുതര പരിക്ക്
Friday, November 8, 2024 7:47 PM IST
തിരുവനന്തപുരം: കോടതി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി പോക്സോ കേസ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. മാരായമുട്ടം സ്വദേശി വിപിനാണ് നെയ്യാറ്റിൻകര കോടതിയുടെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടിയത്.
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ വിപിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറശാല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് വിപിൻ.
കോടതിയിൽ ഹാജരാക്കാൻ എത്തിച്ച ഇയാൾ പോലീസിനെ വെട്ടിച്ച് താഴേക്ക് ചാടുകയായിരുന്നു. വിപിന്റെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.