ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ അനുവദിക്കില്ല: അമിത് ഷാ
Friday, November 8, 2024 4:55 PM IST
മുംബൈ: ജമ്മുകാഷ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഷിറലയിൽ നടത്തിയ പൊതുസമ്മേളനത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.
ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു-കാഷ്മീരിൽ നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറിന്റെ നാല് തലമുറകൾ കഴിഞ്ഞാലും ഇക്കാര്യം സംഭവിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ കോൺഫറൻസും കോൺഗ്രസ് പാർട്ടിയും നിയമസഭയിൽ ഒരു പ്രമേയം പാസാക്കിയിരിക്കുകയാണ്.
കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്നാണ് അവർ കരുതുന്നത്. ഇന്ന് ശരദ് പവാറിന്റെ മണ്ണിൽ നിന്ന് ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുകയാണ്. നിങ്ങളുടെ നാല് തലമുറകൾ കഴിഞ്ഞാലും ജമ്മു കാഷ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.