തെരഞ്ഞെടുപ്പില്‍ എല്ലാ കാര്യവും ചര്‍ച്ചയാകും; കൃഷ്ണദാസിനെ തള്ളി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി
Friday, November 8, 2024 3:01 PM IST
പാലക്കാട്: ട്രോളി വിവാദത്തിൽ സിപിഎം സംസ്ഥാന സമിതിയംഗം എന്‍.എന്‍.കൃഷ്ണദാസിനെ തള്ളി പാർട്ടി പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു. തെരഞ്ഞെടുപ്പില്‍ എല്ലാ കാര്യവും ചര്‍ച്ചയാകുമെന്ന് അദ്ദേഹം പറഞ്ഞു.
കൃഷ്ണദാസ് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. യുഡിഎഫിന് എതിരായ എല്ലാ കാര്യങ്ങളും ചര്‍ച്ചയാകും. ട്രോളി വിവാദത്തിൽ പരാതിയുമായി മുന്നോട്ട് പോകും. പാലക്കാട്ടേക്ക് കള്ളപ്പണം വന്നു എന്നത് വസ്തുതയാണ്.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്ത് വന്നതാണ്. സിനിമയിലെ അധോലോക നേതാവിനെപ്പോലെയായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ യാത്ര. ചില കാര്യങ്ങൾ വിദഗ്ദമായി മറച്ചുവെക്കാൻ രാഹുൽ നുണ പറയുകയാണ്. അക്കാര്യത്തില്‍ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.