എതിർക്കുന്നത് പിണറായിസത്തെ; ഏത് സമയത്തും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് അൻവർ
Friday, November 8, 2024 2:54 PM IST
മലപ്പുറം: മുഖ്യമന്ത്രി ആര്‍എസ്എസിനു വേണ്ടി വിടുപണി ചെയ്യുകയാണെന്നും താന്‍ എതിര്‍ക്കുന്നത് പാര്‍ട്ടിയെ അല്ല പിണറായിസത്തെയാണെന്നും പി.വി. അൻവർ എംഎൽഎ.
ചേലക്കരയിൽ താൻ പിന്തുണയ്ക്കുന്ന എൻ.കെ. സൂധീര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണെന്നും എൽഡിഎഫ് മണ്ഡലം സെക്രട്ടറി എ.സി. മൊയ്തീന്റെ പരാതി എന്തടിസ്ഥാനത്തിലാണെന്നും അന്‍വര്‍ ചോദിച്ചു. താന്‍ ഏത് സമയത്തും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും അന്‍വര്‍ പറഞ്ഞു.
മൊയ്തീന് മറുപടി പറയേണ്ടത് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനിരയായ നിക്ഷേപകരോടാണെന്നും സിപിഎമ്മിനെതിരെ പ്രതികരിച്ചാല്‍ മത-വര്‍ഗീയ വാദിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചേലക്കര മണ്ഡലത്തിൽ ഭവനരഹിതരായ 1,000 കുടുംബങ്ങൾക്ക് വീട് വച്ച് നൽകുമെന്ന പ്രഖ്യാപന്റത്തിന് ഇടയാക്കിയത് സിപിഎമ്മിന്റെ ഭരണമാണ്. ചേലക്കരയില്‍ ജനങ്ങള്‍ ആകെ ദുരിതത്തിലാണ്. താൻ പ്രഖ്യാപിച്ച വീടുകളുടെ പണി ഇതിനോടകം തുടങ്ങിയിട്ടുണ്ടെന്നും അൻവർ അവകാശപ്പെട്ടു.
1,000 വീടുകൾ നിർമിച്ച് നൽകുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ അൻവറിനും സ്ഥാനാർഥി സുധീറിനുമെതിരേ എ.സി.മൊയ്തീൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് ചേലക്കരയില്‍ 1,000 കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കുമെന്ന് അന്‍വര്‍ പ്രഖ്യാപനം നടത്തിയത്. അഭയം എന്ന പേരിലുള്ള പദ്ധതി പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിപിഎമ്മിന്റെ പരാതി.