ദിവ്യ ചെറുപ്പം മുതല്‍ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആള്: മന്ത്രി ബിന്ദു
Friday, November 8, 2024 1:27 PM IST
തൃശൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ പി.പി.ദിവ്യ ചെറുപ്പം മുതല്‍ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളെന്ന് മന്ത്രി ആര്.ബിന്ദു. അത് ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും മന്ത്രി പ്രതികരിച്ചു.
ദിവ്യയ്ക്കെതിരേ പാര്‍ട്ടി നടപടിയെടുക്കാത്തതിനെക്കുറിച്ച് ചര്‍ച്ച ചെയ്ത മാധ്യമങ്ങള്‍, നടപടി വന്നപ്പോള്‍ അതു ചര്‍ച്ചയാക്കുകയാണ്. മാധ്യമപ്രവര്‍ത്തനം വളരെ നിലവാരക്കുറവ് നേരിടുന്നു.
മാധ്യമങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ എപ്പോഴും എന്തെങ്കിലും വിഷയം വേണം. മാധ്യമങ്ങള്‍ കുറേക്കൂടി നിര്‍മാണാത്മകമായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.