തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഉ​പ​ലോ​കാ​യു​ക്ത ഹാ​റൂ​ൺ അ​ൽ റ​ഷീ​ദ് രാ​ജി​വ​ച്ചു. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഹാ​റൂ​ൺ അ​ൽ റ​ഷീ​ദി​ന്‍റെ രാ​ജി സ്വീ​ക​രി​ച്ചു. പ​ദ​വി​യി​ൽ ഒ​ന്ന​ര​വ​ർ​ഷം​കൂ​ടി ബാ​ക്കി​നി​ൽ​ക്കേ​യാ​ണ് രാ​ജി.

45 ദി​വ​സ​ത്തെ അ​വ​ധി​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. 2014-ൽ ​ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്നു വി​ര​മി​ച്ച ന്യാ​യാ​ധി​പ​നാ​ണ് ഹാ​റൂ​ൺ അ​ൽ റ​ഷീ​ദ്. ത​ന്നെ​ക്കാ​ൾ ഏ​ഴു​വ​ർ​ഷം ജൂ​നി​യ​റാ​യ ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി വി​ര​മി​ച്ച ജ​സ്റ്റീ​സ് എ​ൻ. അ​നി​ൽ കു​മാ​റി​നെ ലോ​കാ​യു​ക്ത​യാ​യി നി​യ​മി​ച്ച​തി​ൽ അ​ദ്ദേ​ഹ​ത്തി​നു അ​തൃ​പ്തി ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം.

അ​നി​ൽ കു​മാ​ർ ലോ​കാ​യു​ക്ത​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തെ​ങ്കി​ലും ഹാ​റൂ​ൺ അ​ൽ റ​ഷീ​ദ് തു​ട​ർ​ന്ന് അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ധി തീ​ർ​ന്ന​തോ​ടെ​യാ​ണ് രാ​ജി​വ​ച്ച​ത്.