തിരുവനന്തപുരത്ത് യുവാവിന് കുത്തേറ്റു
Friday, November 8, 2024 6:26 AM IST
തിരുവനന്തപുരം: മാനവീയം വീധിയിൽ യുവാവിന് കുത്തേറ്റു. വെമ്പായം സ്വദേശി സുജിത് (25) നാണ് കുത്തേറ്റത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇയാളുടെ ഇടത് നെഞ്ചിലാണ് കുത്തേറ്റത്. ഷിയാസ് എന്നയാൾ കുത്തിയെന്നാണ് സുജിത്തിന്റെ മൊഴി.
കുത്തേറ്റ സുജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പക്കൽനിന്ന് ഒരു കത്തിയും കണ്ടെത്തി.