വാ​ഷിം​ഗ്ട​ൺ ഡി​സി: തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ട്രം​പി​നെ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു​വെ​ന്ന് അമേരിക്കൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. സ​മാ​ധാ​ന​പ​ര​മാ​യ അ​ധി​കാ​ര കൈ​മാ​റ്റം ഉ​റ​പ്പാ​ക്കു​മെ​ന്നും ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി.

അ​തി​നാ​യി ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കും. ഭ​ര​ണ​ഘ​ട​ന​യെ മാ​നി​ക്കും. അ​ടു​ത്ത വ​ര്‍​ഷം ജ​നു​വ​രി 20 ന് ​സ​മാ​ധാ​ന​പ​ര​മാ​യ അ​ധി​കാ​ര​കൈ​മാ​റ്റം ന​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൗ​ര​ന്മാ​ര്‍ അ​വ​രു​ടെ ക​ട​മ നി​ര്‍​വ​ഹി​ച്ചു. ഇ​നി നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് എ​ന്ന​നി​ല​യി​ല്‍ ഞാ​ന്‍ എ​ന്‍റെ ക​ട​മ​യും നി​ര്‍​വ​ഹി​ക്കും എന്ന് ബൈഡൻ വ്യക്തമാക്കി.